NRI
ബോൾട്ടൺ: ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ ബോൾട്ടണിൽ തെരുവ് ശുചീകരണവും ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനവും നടക്കും.
ഒക്ടോബർ രണ്ടിന് സേവന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഐഒസി പ്രവർത്തകർ ബോൾട്ടണിലെ പ്ലേ പാർക്ക് പ്ലേ ഗ്രൗണ്ട് വൃത്തിയാക്കും. ബോൾട്ടൺ സൗത്ത് ആൻഡ് വാക്ക്ഡൺ എംപി യാസ്മിൻ ഖുറേഷി രാവിലെ 10ന് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യും.
ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഐഒസി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയിൽ "സർവോദയ ലഹരി വിരുദ്ധ കാമ്പയിൻ' ഔദ്യോഗിക ഉദ്ഘാടനവും നടക്കും.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അംഗങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
തുടർന്ന് ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ഗാന്ധിസ്മൃതി സംഗമവും സംഘടിപ്പിക്കും. സേവന ദിനത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളെയും സർട്ടിഫിക്കറ്റുകൾ നൽകി ആദരിക്കുമെന്ന് പ്രോഗ്രാം കോഓർഡിനേറ്റർ റോമി കുര്യാക്കോസ് അറിയിച്ചു.
തദേശഭരണ സ്ഥാപനങ്ങൾ, മലയാളി അസോസിയേഷനുകൾ ഉൾപ്പെടെയുള്ള സംഘടനകളുമായി സഹകരിച്ച് യുകെയിൽ ഉടനീളം വിവിധ ബോധവത്കരണ പരിപാടികൾ, കായിക പരിപാടികൾ, മനുഷ്യചങ്ങല തുടങ്ങിയവയും കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റോമി കുര്യാക്കോസ് - 07776646163, ജിബ്സൺ ജോർജ് - 07901185989, അരുൺ ഫിലിപ്പോസ് - 07407474635, ബേബി ലൂക്കോസ് - 07903885676, ഹൃഷിരാജ് - 07476224232.
NRI
ലണ്ടൻ: മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഒരു ജനകീയ നേതാവിനെയാണ് കേരളത്തിനും കോൺഗ്രസിനും നഷ്ടമായതെന്ന് നാഷണൽ കമ്മിറ്റി പ്രസിഡന്റുമാരായ സുജു കെ. ഡാനിയേൽ, ഷൈനു ക്ലെയർ മാത്യൂസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഭാരവാഹികൾ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
NRI
പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മലയാളം ക്ലാസുകൾ ആരംഭിച്ചു. ഈ വേനലവധിക്കാലത്ത് യുകെയിലെ വിദ്യാർഥികൾക്ക് മലയാളം അക്ഷരങ്ങൾ പഠിക്കാൻ ഒരു ചുവട് വയ്പ്പ് എന്ന നൂതന ആശയമാണ് ഈ വലിയ പദ്ധതിയുടെ അടിസ്ഥാനം.
തിങ്കളാഴ്ച പീറ്റർബൊറോയിലെ സെന്റ് മേരീസ് എഡ്യൂക്കേഷണൽ അക്കാദമി ഹാളിൽ നടന്ന ആദ്യ ക്ലാസ് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
മൂന്നാം ക്ലാസ് മുതൽ എ ലെവൽ വരെയുള്ള 21 വിദ്യാർഥികൾ ആദ്യ ദിന ക്ലാസിൽ പങ്കെടുത്തു. ദീപിക ഡൽഹി ബ്യൂറോ ചീഫ് ആൻഡ് നാഷണൽ അഫേഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ, യുകെയിലെ പ്രമുഖ മലയാളി സാഹിത്യകാരനും ലോക റിക്കാർഡ് ജേതാവുമായ കാരൂർ സോമൻ എന്നിവർ ആശംസകൾ നേർന്നു.
ഉദ്ഘാടന ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ സ്വാഗതം ആശംസിച്ചു. യൂണിറ്റ് ട്രഷറർ ദിനു എബ്രഹാം കൃതജ്ഞത അർപ്പിച്ചു. ചടങ്ങുകൾക്ക് സിബി അറയ്ക്കൽ, അനൂജ് മാത്യൂ തോമസ്, ജോബി മാത്യു എന്നിവർ നേതൃത്വം നൽകി.
സെന്റ് മേരീസ് എഡ്യൂക്കേഷണൽ അക്കാദമി ഡയറക്ടർ സോജു തോമസിന്റെ നേതൃത്വത്തിലുള്ള അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. മലയാള ഭാഷയുടെ അടിസ്ഥാന കാര്യങ്ങൾ മുതൽ അക്ഷരമാല പൂർണമായും ശാസ്ത്രീയമായി വിദ്യാർഥികളെ പഠിപ്പിക്കുന്ന രീതിയിലാണ് കോഴ്സുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്.
മൂന്നാം ക്ലാസ് മുതൽ എ ലെവൽ വരെയുള്ള മലയാളം പഠിക്കാൻ തത്പരരായ വിദ്യാർഥികൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടും. പത്തു ദിന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പിന്നീട് പ്രത്യേകമായി ഒരുക്കുന്ന ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
NRI
അക്റിംഗ്ട്ടൺ: ഐഒസി യുകെ - കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു. യുകെയിലെ ഒഐസിസി - ഐഒസി സംഘടനകളുടെ ലയന ശേഷം ചുമതലയേൽക്കുന്ന മൂന്നാമത്തെ യൂണിറ്റാണ് ഐഒസി അക്റിംഗ്ട്ടൺ.
ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി. ഔദ്യോഗിക ചടങ്ങുകൾ ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പങ്കെടുത്തു. അക്റിംഗ്ട്ടൺ യൂണിറ്റ് പ്രസിഡന്റ് അരുൺ ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിജി ജോസ്, ജനറൽ സെക്രട്ടറി അമൽ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കീർത്തന, ആശ ബോണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
ഞായറാഴ്ച നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഒഐസിസിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന അക്റിംഗ്ട്ടൺ യൂണിറ്റ് ഐഒസി യൂണിറ്റായി മാറ്റപ്പെട്ടു. കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും അക്റിംഗ്ട്ടൺ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ.
സ്കോട്ട്ലൻഡ്, പീറ്റർബൊറോ യൂണിറ്റുകളാണ് നേരത്തെ ഔദ്യോഗികമായി ചുമതലയേറ്റെടുത്ത മറ്റു യൂണിറ്റുകൾ.
NRI
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഐഎസിസി പോഷക സംഘടനായ ഐഒസിയിൽ (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കെപിസിസി പോഷക സംഘടനായ ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) ലയിച്ച ശേഷം നടക്കുന്ന ആദ്യ പുന:സംഘടനയാണ്.
ലയനത്തിന് മുൻപ് ഇരു സംഘടനകളുടെയും പ്രസിഡന്റുമാരായിരുന്ന സുജു കെ. ഡാനിയേൽ (ഐഒസി), ഷൈനു മാത്യൂസ് (ഒഐസിസി) എന്നിവരെ യഥാക്രമം ലണ്ടൻ റീജിയൺ, മിഡ്ലാൻഡ്സ് റീജിയൺ എന്നിവയുടെ ചുമതലകലുള്ള ഐഒസി പ്രസിഡന്റുമാരായി ഐഒസിയുടെ ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസമാണ് കേരള ചാപ്റ്റർ ഭാരവാഹികളെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ പ്രഖ്യാപിച്ചത്. നാഷണൽ കമ്മിറ്റിയിൽ നിന്നും കേരള ചാപ്റ്ററിന്റെ ഇൻ ചാർജ് ചുമതല ജനറൽ സെക്രട്ടറി വിക്രം ദുഹാനും സഹചുമതല യൂത്ത് വിംഗ് പ്രസിഡന്റ് ഇമാം ഹക്കിനുമാണ്.
ഐഒസി യുകെ കേരള ചാപ്റ്ററിന്റെ യൂറോപ്പ് കോഓർഡിനേറ്ററായി ഡോ. ജോഷി ജോസ്, ഇന്ത്യ കോഓർഡിനേറ്ററായി അഷീർ റഹ്മാൻ എന്നിവരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇൻസൺ ജോസ്, അശ്വതി നായർ, ബേബിക്കുട്ടി ജോർജ്, അപ്പാ ഗഫൂർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
അഷ്റഫ് അബ്ദുള്ള, സുരാജ് കൃഷ്ണൻ, അജിത് വെൺമണി, ബിനോ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവരാണ് ജനറൽ സെക്രെട്ടറിമാർ. ബോബിൻ ഫിലിപ്പ്, സന്തോഷ് ബെഞ്ചമിൻ, വിഷ്ണു പ്രതാപ്, ബിജു കുളങ്ങര (മീഡിയ ഇൻചാർജ്), മെബിൻ ബേബി എന്നിവരാണ് സെക്രട്ടറിമാർ.
സുനിൽ രവീന്ദ്രൻ, അരുൺ പൗലോസ്, റോണി ജേക്കബ്, ഷോബിൻ സാം, ലിജോ കെ. ജോഷ്വ എന്നിവരാണ് നിർവഹക സമിതി അംഗങ്ങൾ. ബിജു ജോർജ് ആണ് ട്രഷറർ. മണികണ്ഠൻ ഐക്കാട് ആണ് ജോയിന്റ് ട്രഷറർ.
ജെന്നിഫർ ജോയി വിമൻസ് വിംഗ് കോഓർഡിനേറ്ററായും അജി ജോർജ് പിആർഒയായും പ്രഖ്യാപിക്കപ്പെട്ടു. യൂത്ത് വിംഗ് കോഓർഡിനേറ്റർ എഫ്രേം സാം മറ്റപ്പള്ളിൽ ആണ്. അജിത് മുതയിൽ, ബൈജു തിട്ടാല എന്നിവരാണ് പ്രത്യേക ക്ഷണിതാക്കൾ.